മണിപ്പൂരിലെ കലാപം അഞ്ചു മാസം ആയിട്ടും കെട്ടടങ്ങിയിട്ടില്ല. ചെറിയ പെൺകുട്ടികളെ വരെ പീഡിപ്പിച്ച വാർത്ത രാജ്യത്തെ ഞെട്ടിക്കുന്നു. വിശപ്പ് സഹിക്കാനാവാതെ ആദിവാസി മരിച്ചു വീഴുന്നു. മുൻപ് എല്ലാ വർഷവും റെയിൽവേയുടെ വേക്കന്സി വരുമായിരുന്നു , ഇപ്പോൾ നാല് വര്ഷം ആയി ഒരു വേക്കന്സി പോലും കാണുന്നില്ല. രാജ്യത്ത് തൊഴിലില്ലായ്മാ കൂടിയ കാര്യം മാധ്യമങ്ങൾ ചർച്ച ചെയ്യുന്നേ ഇല്ല. Hate speech ഏറ്റവും കൂടുതൽ നടക്കുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ് എന്ന വാർത്ത പുറത്ത് വരുന്നു. ഈ സമയത്ത് രാജ്യത്തിന്റെ പ്രധാന മന്ത്രി പറയുന്നത് കേൾക്കു , 'എന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്യൂ , ബെൽ ഐക്കൺ ക്ലിക്ക് ചെയ്യൂ'.
Posts
Indus Valley Civilization
- Get link
- X
- Other Apps
ഇന്ത്യയുടെ ശെരിക്കുള്ള പാരമ്പര്യം സിന്ധു നദീതട സംസ്കാരം ആണ്, ഇത് വരെ ഉള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രകാരം ഉണ്ടായ ചില കണ്ടെത്തെലുകൾ: 1. അവിടെ ദൈവങ്ങൾ ഉണ്ടായിരുന്നില്ല. 2. രാജാവ് എന്നൊരു നിലയിൽ ഭരിക്കുന്ന ആൾ ഉണ്ടായിരുന്നില്ല ,എല്ലാവര്ക്കും ഒരേ രീതിയിൽ ഉള്ള കെട്ടിടങ്ങൾ ആണ് ഉണ്ടായിരുന്നത് എന്നാണു കെട്ടിടങ്ങളുടെ പരിശോധനകളിൽ തെളിഞ്ഞത്. 3. ഒരു ചെറിയ കൂട്ടം ആളുകൾ ചേർന്ന് ആണ് നിയമങ്ങൾ ഒക്കെ ഉണ്ടാക്കിയിരുന്നത്. 4. ആക്രമണം നടത്താൻ തക്ക കഴിവുള്ള ആയുധങ്ങൾ കണ്ടെത്തിയില്ല, അതുകൊണ്ടു സമാധാനപരമായി ആളുകൾ ജീവിച്ചിരുന്നു ജീവിച്ചിരുന്നു എന്ന് മനസിലാക്കാം. 5. ഭാഷ സംസ്കൃതം അല്ലായിരുന്നു. അവരുടെ ഭാഷ ഇത് വരെ ഡീകോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. #indusvalleycivilization